ന്യൂഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) നിലവിൽ ഏത് നിയമത്തിന്റെ പരിധിയിലാണ് വരുന്നതെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തണമെന്ന് സുപ്രീം കോടതി. 2013-ലെ കേന്ദ്ര കമ്പനി നിയമമാണോ അതോ 1961-ലെ കേരള നോൺ-ട്രേഡിങ് കമ്പനീസ് ആക്റ്റാണോ യോഗത്തിന് ബാധകമാവുക എന്നതിലാണ് കോടതി നിലപാട് തേടിയത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകമായി വാഹനങ്ങൾ തടയുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഉൾപ്പെടെ പ്രതിഷേധക്കാർ കെഎസ്ആർടിസി ബസുകൾ തടയുന്നുണ്ട്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ വിജയം കൈവരും. അംഗീകാരവും സുഹൃത്തുക്കളുമായുള്ള സന്തോഷകരമായ കൂടിക്കാഴ്ചകളും ഉണ്ടാകും.......
ബെയ്ജിംഗ്: ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ആഗോള എണ്ണവില ഉയർത്തിയ സാഹചര്യത്തിലും ചൈനയുടെ വ്യവസായ മേഖല ശക്തമായ നേട്ടം കൈവരിച്ചു. മാർച്ചിൽ വ്യാവസായിക ലാഭം 15.8 ശതമാനം ഉയർന്നതായി ചൈനയുടെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ അറിയിച്ചു. ......
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്കാനിംഗിൽ ഗുരുതര പിഴവ്. വയറുവേദനയ്ക്ക് ചികിത്സ തേടിയ യുവാവിന് ഗർഭാശയ മുഴ എന്നാണ് സ്കാനിംഗ് റിപ്പോർട്ട്. ......
കൊച്ചി: സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. 52 ദളിത്-ആദിവാസി സംഘടനകളും ആക്ഷൻ കൗൺസിലുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യുക. ......
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. കേരളത്തിലെ മൂന്നു മുന്നണികളും കണക്കുകൂട്ടലുകളുമായി വിജയപ്രതീക്ഷയിലാണ്. ......
മലപ്പുറം: സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിനെ വിമർശിച്ച് സിപിഐ നേതാവ് പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനം പാർട്ടി നിലപാട് തന്നെയെന്ന് വ്യക്തമാക്കി സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി. തിരൂരങ്ങാടിയിലെ ഇടതുമുന്നണി സ്ഥാനാർഥിയായ അജിത് കൊളാടിയാണ് സിപിഐ മുഖപത്രമായ ജനയുഗത്തിൽ സ്റ്റാലിനെ വിമർശിച്ച് ലേഖനം എഴുതിയത്. ......
അവസാനം കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. പിണറായി വിജയന് മണ്ടനല്ലെന്നും ഇടതുപക്ഷം ബഹളം വയ്ക്കുന്നില്ല, ബഹളം വയ്ക്കുന്നത് ഇപ്പുറത്തുളളവരാണെന്നും വെളളാപ്പളളി നടേശന് പറഞ്ഞു. ......
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ബുധനാഴ്ച നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയായിരുന്നു നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിരുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണുള്ളത്. ......